തമിഴ്നാട്ടിൽ വിജയിന് പിന്നാലെ നടൻ ധനുഷും രാഷ്ട്രീയത്തിൽ ഇറങ്ങുമെന്നാണ് അദ്ദേഹത്തിൻ്റെ അനുയായികളും, ആരാധകരും പറയുന്നത്. ഇതിനോടനുബന്ധിച്ചായിരുന്നു ധനുഷിന്റെ കഴിഞ്ഞ ജന്മദിനാഘോഷങ്ങളും ഉണ്ടായിരുന്നത്. ......
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇതിന്റെ ഭാഗമായി വെള്ളിയാഴ്ച 11 ജില്ലകളിൽ ഓറഞ്ച് അലർട്ടും മൂന്ന് ജില്ലകളിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചു.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് വെള്ളിയാഴ്ച ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ......
ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ടിന്റെ ഭാഗമായി കളമശ്ശേരി , ഇടപ്പള്ളി എന്നിവിടങ്ങളിൽ നിന്നായി MDMA യും കഞ്ചാവും DANSAF പിടികൂടി.
കളമശ്ശേരി , വിടാകുഴ, അമ്പാട്ടു ലൈനിന് സമീപത്തു നിന്നും 6.08 gm MDMA യുമായി സുർജിത്ത് 21/26, തോപ്പിൽ പറമ്പിൽ, കരിമക്കാട്,തൃക്കാക്കര .എന്നയാളെ പിടികൂടി. സുർജിത്ത് നിരവധി മയക്കു മരുന്ന് കേസിലെ പ്രതിയാണ്. ......
തിരുവനന്തപുരം: പുനർജനി പദ്ധതിയുമായി ബന്ധപ്പെട്ട കേസിൽ മുഖ്യമന്ത്രി വി.ഡി. സതീശന് വിജിലൻസ് ക്ലീൻ ചിറ്റ് നൽകിയ നടപടി അസാധാരണമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ......
എല്ലാ വര്ഷവും ജൂലൈ 28-ന് ആചരിക്കുന്ന ലോക ഹെപ്പറ്റൈറ്റിസ് ദിനം, ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആളുകളുടെ ജീവിതത്തെ ബാധിക്കുന്ന ഒരു നിശ്ശബ്ദ രോഗത്തെക്കുറിച്ചുള്ള അവബോധം വര്ധിപ്പിക്കാനുള്ള അവസരമാണ്. 2026-ലെ പ്രമേയം 'Hepatitis: Let's Break It Down' എന്നതാണ്. ......
ന്യൂഡൽഹി: ആഭ്യന്തരമന്ത്രി അമിത് ഷായുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ശക്തമായ പ്രതിഷേധം നടത്തിയതോടെ പാർലമെന്റിന്റെ ഇരുസഭകളിലെയും നടപടികൾ വീണ്ടും സ്തംഭിച്ചു. സഭയ്ക്കകത്തും പുറത്തും പ്രതിഷേധം ശക്തമായപ്പോൾ, വിഷയത്തിൽ സർക്കാർ-പ്രതിപക്ഷ ഏറ്റുമുട്ടൽ രൂക്ഷമായി.
പോലീസ് നടപടിയിൽ ഇരയായ വിദ്യാർഥികൾക്ക് നീതി ഉറപ്പാക്കണമെന്ന ആവശ്യത്തിൽ പ്രതിപക്ഷം ഉറച്ചുനിൽക്കുകയാണ്. ......
മുംബൈ: 2026 ഹോക്കി ലോകകപ്പിന് മുന്നോടിയായി ഇന്ത്യൻ ഹോക്കി ടീമിന്റെ പരമ്പരാഗത നീല ജഴ്സിക്ക് പകരം കാവി നിറത്തിലുള്ള പുതിയ കിറ്റ് അവതരിപ്പിക്കാനുള്ള ഹോക്കി ഇന്ത്യയുടെ തീരുമാനത്തിനെതിരെ മുൻ ഇന്ത്യൻ താരം വിരെൻ റസ്ക്വിന രംഗത്ത്. ഇന്ത്യൻ ഹോക്കിയുടെ പാരമ്പര്യവും സ്വത്വവും തകർക്കുന്ന തീരുമാനമാണിതെന്നും അദ്ദേഹം വിമർശിച്ചു.
അർജന്റീന ഫുട്ബോൾ ടീം തങ്ങളുടെ ഐതിഹാസിക ജഴ്സിയുടെ നിറം മാറ്റുമോയെന്ന് ചോദിച്ചാണ് റസ്ക്വിന തീരുമാനത്തെ ചോദ്യം ചെയ്തത്. ......
കോഴിക്കോട്: ചെറുവണ്ണൂർ മേൽപ്പാല നിർമാണം ഇഴഞ്ഞുനീങ്ങുന്നതുമൂലം ജനങ്ങൾ നേരിടുന്ന ദുരിത യാത്രയ്ക്ക് അടിയന്തരമായി അറുതി വരുത്തണമെന്ന് ഇന്ത്യൻ റിപ്പോർട്ടേഴ്സ് & മീഡിയ പേഴ്സൺസ് യൂണിയൻ (IRMU) ഫറോക്ക് മേഖലാ ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു. ഒൻപത് മാസം കൊണ്ട് പണി പൂർത്തിയാക്കി 2026 ജനുവരി ഒന്നിന് നാടിനു സമർപ്പിക്കുമെന്ന് പ്രഖ്യാപിച്ച മേൽപ്പാലത്തിന്റെ നിർമാണം വൈകുന്നതിനാൽ പ്രദേശത്ത് കടുത്ത ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. ......
കോഴിക്കോട്: പാകിസ്ഥാൻ സ്വദേശിയുമായി നിരന്തരം വാട്സ്ആപ്പ് വഴി ആശയവിനിമയം നടത്തിയെന്ന സംശയത്തെ തുടർന്ന് ബേപ്പൂർ ഹാർബറിൽ നിന്ന് ബംഗാൾ സ്വദേശിയായ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മത്സ്യബന്ധന ബോട്ടിൽ ജോലിക്കെത്തിയതാണെന്നാണ് ഇയാളുടെ വിശദീകരണമെങ്കിലും, പ്രാഥമിക അന്വേഷണത്തിൽ ദുരൂഹതകൾ കണ്ടെത്തിയതോടെയാണ് നടപടി.
ഹാർബറിൽ എത്തിയ യുവാവിന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയ പൊലീസ് ചോദ്യം ചെയ്തപ്പോൾ, താൻ ജോലിക്കായി എത്തിയതാണെന്ന് പറഞ്ഞു. ......
മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന് വഴിവെച്ച പിഴവുകൾ സിപിഎം പാർട്ടിക്കുള്ളിൽ സ്വയംവിമർശനത്തിലൂടെ വിലയിരുത്തിയെന്ന് മുൻ സ്പീക്കർ എ.എൻ. ഷംസീർ. ......